"ചുരത്തിലെ യാത്രാക്കുരുക്കിനു ശാശ്വത പരിഹാരം കാണണം’
1581225
Monday, August 4, 2025 5:57 AM IST
കൽപ്പറ്റ: താമരശേരി ചുരത്തിൽ ആവർത്തിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന് കെപിസിസി സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചുരം നവീകരണവും ഗതാഗത നിയന്ത്രണവും ജലരേഖയായി മാറുകയാണ്. ജില്ലയിൽനിന്നുള്ള ദീർഘദൂര യാത്രക്കാരും പരീക്ഷകൾക്കും ജോലിക്കുമായി ചുരമിറങ്ങുന്നവരും ഉദ്ദേശിച്ച സമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാതെ വലയുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
കലാഭവൻ നവാസിന്റെയും പ്രഫ.എംകെ. സാനുവിന്റെയും നിര്യാണത്തിൽ അനുശോചിച്ചു. പ്രസിഡന്റ് സുരേഷ്ബാബു വാളൽ അധ്യക്ഷത വഹിച്ചു. സുന്ദർരാജ് എടപ്പെട്ടി, ആയിഷ പളളിയാലിൽ, വിനോദ് തോട്ടത്തിൽ, വന്ദന ഷാജു, സി.എസ്. പ്രഭാകരൻ, ഗിരിജ സതീഷ്, ശ്രീജ ബാബു, ബെന്നി വട്ടപ്പറന്പിൽ, എൻ. അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.