ജീവിതശൈലീരോഗങ്ങളിൽ ജാഗ്രത വേണം: മന്ത്രി ഒ.ആർ. കേളു
1580861
Sunday, August 3, 2025 5:54 AM IST
വെള്ളമുണ്ട: ജീവിതശൈലീരോഗങ്ങൾ വർധിക്കുന്നതിൽ ജനങ്ങൾ ബോധവാൻമാരാകണമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
കുടുംബാരോഗ്യകേന്ദ്രത്തിൽ ഇമ്മ്യൂണൈസേഷൻ ബ്ലോക്ക്, ടോയ്ലറ്റ് സമുച്ചയം, ബയോകെമിസ്ട്രി അനലൈസർ, ജനറേറ്റർ എന്നിവ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാറിയ ഭക്ഷണരീതി മനുഷ്യരുടെ ജീവിതത്തെത്തന്നെ മാറ്റുകയാണെന്നും വ്യായാമവും ഇലക്കറി ഭക്ഷണരീതികളും ശീലമാക്കി ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ആൻസി മേരി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.