ഗ്രീൻ ഡ്രീംസ് പദ്ധതിക്കു തുടക്കമായി
1580132
Thursday, July 31, 2025 6:00 AM IST
കൽപ്പറ്റ: ഒയിസ്ക ഇന്റർനാഷണൽ ചാപ്റ്റർ അന്പലവയൽ ആമീസ് ഗാർഡൻസുമായി സഹകരിച്ച് ഗ്രീൻ ഡ്രീംസ് എന്ന പേരിൽ സ്കൂളുകളിൽ നടത്തുന്ന പരിസ്ഥിതി, കാർഷിക ബോധവത്കരണ പദ്ധതിക്കു തുടക്കമായി. കാക്കവയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റിൻ പദ്ധതി വിശദീകരണം നടത്തി.
ഹെഡ്മാസ്റ്റർ കെ.എം. മണി, ബിനീഷ് ഡൊമിനിക്, പ്രഫ.പി. കബീർ, സി. ജയരാജൻ, കെ.ഐ. വർഗീസ്, അനീഷ് ജോസഫ് കെ.വി. ദേവപ്രിയ, എൽദോ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. 10 സ്കൂളുകളിലാണ് ഈ വർഷം പദ്ധതി നടപ്പാക്കുന്നത്.
ഗ്രോ ബാഗുകളും തൈകളും വിദ്യാർഥികൾക്ക് നൽകി സ്കൂളിൽ പച്ചക്കറി ഉത്പാദിപ്പിക്കുകയും അതുവഴി കാന്പസ് കാർബണ്‍ തുലിതമാക്കുകയുമാണ് പദ്ധതി ലക്ഷ്യം. കൃഷി വകുപ്പാണ് സാങ്കേതിക സഹായം നൽകുന്നത്.