പ്രതിഷേധ സദസ് സംഘടിപ്പിച്ചു
1581222
Monday, August 4, 2025 5:57 AM IST
പുൽപ്പള്ളി: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച നടപടിയിൽ ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് മേൽ അതിക്രമം വർധിച്ചുവരികയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത മതസ്വാതത്യ്രം തകർക്കപ്പെടുകയാണ്. ഇന്ത്യയുടെ ഭരണഘടനയ്ക്കുമേൽ ഏറ്റ കളങ്കമാണ് ഛത്തീസ്ഗഡ് സംഭവത്തിലൂടെ കാണാൻ കഴിഞ്ഞത്.
കന്യാസ്ത്രീകൾക്ക് മേൽ ചുമത്തിയിട്ടുള്ള കള്ളക്കേസുകൾ ഉടൻ പിൻവലിക്കണം. ആൾക്കൂട്ട വിചരണ നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം. ഇടവക വികാരി ഫാ. സുനിൽ വട്ടുകുന്നേൽ ഉദ്ഘാടനം ചെയ്തു. ബെന്നി കുറുന്പാലക്കാട്ട് അധ്യക്ഷത വഹിച്ചു. മേഴ്സി അമരുകാട്ട്, സിസ്റ്റർ ആഗ്നസ്, കെ.എം. ജോസ്, ഇമ്മാനുവൽ എള്ളിൽ, ആന്റണി ചോലിക്കര, ജോർജ് മംഗലത്ത്, വിൽസൻ വേഴന്പതോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധിച്ചു
നെടുന്പാല: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനും അവർക്കെതിരെയുള്ള കേസുകൾ റദ്ദാക്കുന്നതിനും ഗവണ്മെന്റ് തയാറാകണമെന്ന് ആവശ്യപ്പെട്ട് നെടുന്പാല സെന്റ് മേരീസ് ഇടവക പള്ളിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പ്രതിഷേധ സംഗമം നടത്തി
പുൽപ്പള്ളി: സിപിഎം മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെതിരെയും സംഘ പരിവാർ നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും മുള്ളൻകൊല്ലി ടൗണിൽ പ്രതിഷേധ സംഗമവും പൊതുയോഗവും നടത്തി.
സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി. വിൻസന്റ് അധ്യക്ഷത വഹിച്ചു. കെ.വി. ജോബി, ബി. അനീഷ്, കെ.കെ. ചന്ദ്രബാബു, ജമുന മർക്കോസ്, ഉണ്ണികൃഷ്ണൻ, സി.പി. റിയാസ് എന്നിവർ നേതൃത്വം നൽകി.