മഞ്ഞപ്പിത്തം, വയറിളക്കം: ബോധവത്കരണം നടത്തി
1581221
Monday, August 4, 2025 5:57 AM IST
പനമരം: ആരോഗ്യ കേരളം, കുടുംബശ്രീ മിഷൻ എന്നിവ സംയുക്തമായി മഞ്ഞപ്പിത്തം, വയറിളക്കം എന്നിവയിൽ ബോധവത്കരണം നടത്തി. ഭക്ഷണ ശാലകളിലും മാലിന്യ നിർമാർജന മേഖലയിലും ജോലി ചെയ്യുന്നവർക്കും സന്നദ്ധ പ്രവർത്തകർക്കുമായാണ് ലോക ഹെപ്പറ്റൈറ്റിസ്, ഒആർഎസ് ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഹാളിൽ പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമുറ്റം ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.ടി. സുബൈർ അധ്യക്ഷത വഹിച്ചു.
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.പി ദിനീഷ്, വാർഡ് അംഗം സുനിൽകുമാർ, സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പി.പി. വത്സല, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം. ഫസൽ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ വി.കെ. റജീന, ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ, പനമരം സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കാളിയത്ത് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് എപ്പിഡെമിയോളജിസ്റ്റ് ഡോയവി.ആർ. രോഷിത, അർബൻ എപ്പിഡെമിയോളജിസ്റ്റ് ഡോ.ഗാനസരസ്വതി, ജില്ലാ ആർബിഎസ്കെ കോഓർഡിനേറ്റർ ബിൻസി ബാബു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജലജന്യരോഗങ്ങൾ എന്ന വിഷയത്തിൽ ക്വിസ് മത്സരവും ഗവ.നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾ സംഗീത-നൃത്ത ശിൽപ്പം അവതരിപ്പിച്ചു.