ആസ്വാദനക്കുറിപ്പ് മത്സരം: എസ്. ദീപ്തി ശ്രേയയ്ക്ക് ഒന്നാം സ്ഥാനം
1580862
Sunday, August 3, 2025 5:54 AM IST
കൽപ്പറ്റ: വായനാദിനത്തോടനുബന്ധിച്ച് ന്ധവായനയാണ് ലഹരിന്ധഎന്ന ആശയം മുൻനിർത്തി എക്സൈസ് വിമുക്തി മിഷൻ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഒ.വി. വിജയന്റെന്ധഖസാക്കിന്റെ ഇതിഹാസംന്ധ എന്ന നോവൽ ആസ്പദമാക്കി നടത്തിയ ജില്ലാതല ആസ്വാദനക്കുറിപ്പ് മത്സരത്തിൽ കൽപ്പറ്റ എസ്കഐംജെ സ്കൂളിലെ എസ്. ദീപ്തി ശ്രേയ ഒന്നാം സ്ഥാനം നേടി.
വാളാട് ജിഎച്ച്എസ്എസിലെ ജെ. ദിൽനാഥ് രണ്ടും കോളേരി ജിഎച്ച്എസ്എസിലെ സി.എസ്. അഭിനന്ദ് മൂന്നും സ്ഥാനം കരസ്ഥമാക്കി. എസ്കഐംജെ സ്കൂൾ ജിനചന്ദ്ര സ്മാരക ഗോൾഡൻ ജൂബിലി മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി സമ്മാനവിതരണം നിർവഹിച്ചു.
എസ്കഐംജെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ വി.പി. വജീഷ്കുമാർ, വിമുക്തി ക്ലബ് ഇൻചാർജ് എ.ഡി. പ്രവീണ്‍, വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു.