പാൽ സംഭരണവില: ക്ഷീര കർഷകർ മാർച്ചും ധർണയും നടത്തി
1580456
Friday, August 1, 2025 5:59 AM IST
കൽപ്പറ്റ: പാൽ സംഭരണവില ലിറ്ററിന് 70 രൂപയാക്കുക, കലഹരണപ്പെട്ട ചാർട്ട് പരിഷ്കരിക്കുക, അളക്കുന്ന പാലിന് ആനുപതികമായി സബ്സിഡികൾ ബാങ്ക് വഴി നേരിട്ട് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർ മിൽമ ചുഴലി പ്ലാന്റിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി.
ചുങ്കം പരിസരത്ത് ആരംഭിച്ച മാർച്ചിൽ നൂറകണക്കിന് കർഷകർ അണിനിരന്നു. ധർണ അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.ആർ. ജനകൻ ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മത്തായി പുള്ളോർക്കുടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ ലില്ലി മാത്യു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.സി. അന്നമ്മ സ്വാഗതവും ജോയിന്റ് സെക്രട്ടറി വിനീത് നന്ദിയും പറഞ്ഞു.