എസ്പി കേഡറ്റുകൾ ഹൃദയഭൂമി സന്ദർശിച്ചു
1581228
Monday, August 4, 2025 5:57 AM IST
കൽപ്പറ്റ: എസ്പിസി 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പി കേഡറ്റുകൾ പുത്തുമല ഹൃദയഭൂമി സന്ദർശിച്ചു.
പുഷ്പാഞ്ജലിയും പ്രാർഥനയും നടത്തി. സിപിഒ പി. സുലൈമാൻ, എസിപിഒ ഉമ്മുൽ ഫലീല, ഡിഐ ജംഷീറ, ലീഡർ മിദ്ഹാ ഫാത്തിമ, കമാൻഡർ നഹാൻ നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.