390 ഗ്രാം കഞ്ചാവുമായി പിടിയിൽ
1580133
Thursday, July 31, 2025 6:00 AM IST
കാട്ടിക്കുളം: 390 ഗ്രാം കഞ്ചാവുമായി ബസ് യാത്രക്കാരൻ പിടിയിൽ. വടകര തളിക്കര ഈയരത്ത് നൗഫലിനെയാണ്(42)മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ബി. അർജുൻവൈശാഖിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ബാവലിയിൽനിന്നു അറസ്റ്റു ചെയ്തത്. മൈസൂരുവിൽനിന്നു മാനന്തവാടിക്കു വരികയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു നൗഫൽ. ബസിൽ പരിശോധനയിലാണ് ഇയാളുടെ കൈവശം കഞ്ചാവ് കണ്ടെത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ(ഗ്രേഡ്) വി. രാജേഷ്, സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവന്റീവ് ഓഫീസർമാരായ പി. കൃഷ്ണൻകുട്ടി, കെ.കെ. അജയകുമാർ, എ.എസ്. അനീഷ്, പി.ആർ. വിനോദ്,
സിവിൽ എക്സൈസ് ഓഫീസർമാരായ കെ എം. മഹേഷ്, വിജേഷ്കുമാർ,സ്റ്റാലിൻ വർഗീസ്, കെ. സജിലാഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അതുല്യ റോസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ. പ്രസാദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.