മേരിമാതാ കോളജിൽ ബിരുദ സർട്ടിഫിക്കറ്റ് വിതരണം നടത്തി
1580458
Friday, August 1, 2025 5:59 AM IST
മാനന്തവാടി: മേരിമാതാ കോളജിൽ 2024-25 അധ്യയനവർഷം ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. വിവിധ ഗവേഷണ വകുപ്പുകളിൽ പിഎച്ച്ഡി ഗവേഷണം പൂർത്തിയാക്കിയവരെ അനുമോദിച്ചു. കോളജിലെ എട്ട് ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു. കോളജ് മാനേജർ മോണ്‍.ഡോ.പോൾ മുണ്ടോളിക്കൽ അധ്യക്ഷത വഹിച്ചു.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ.ഡോ.കെ.എസ്. അനിൽ മുഖ്യാതിഥിയായി. സർട്ടിഫിക്കറ്റ് വിതരണം അദ്ദേഹം നിർവഹിച്ചു. വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ നേരിടുന്നതിൽ വിദ്യാർഥി സമൂഹത്തിനുള്ള പങ്കിനെക്കുറിച്ച് പ്രഫ.ഡോ.കെ.എസ്. അനിൽ വിശദീകരിച്ചു. കഠിന പ്രയത്നത്തിലൂടെ നേടിയ അറിവ് സമൂഹനൻമയ്ക്ക് വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്തു.
കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം പ്രഫ.ഡോ.തോമസ് മോണോത്ത്, അസോസിയേറ്റ് മാനേജർ ഫാ.സിബിച്ചൻ ചേലക്കപ്പിള്ളിൽ, പ്രിൻസിപ്പൽ ഡോ.ഗീത ആന്റണി പുല്ലൻ, യൂണിയൻ അഡ്വൈസർ ഡോ.ടി.ഇ. ജിഷ എന്നിവർ പ്രസംഗിച്ചു. 1995ൽ മനന്തവാടി രൂപതയ്ക്കു കീഴിൽ ആരംഭിച്ചതാണ് മേരിമാതാ കോളജ്.