കർക്കടകത്തിലെ പത്തിലകൾ പരിചയപ്പെടുത്തി
1580716
Saturday, August 2, 2025 5:52 AM IST
നടവയൽ: സെന്റ് തോമസ് എൽപി സ്കൂളിൽ കുട്ടികൾക്ക് പഠിക്കാനായി പലതരം ഇലകൾ പരിചയപ്പെടുത്തി. മത്തനില, കറിവേപ്പില, കടുമുടുങ്ങ, ചീരയില, പൊന്നാങ്കണ്ണി തുടങ്ങി 16 തരം ഇലകളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. അവയുടെ ഗുണങ്ങളും ഉപയോഗവും വിദ്യാർഥികളെ ബോധ്യപ്പെടുത്തി.
നടവയൽ സെന്റ് തോമസ് എൽപി സ്കൂളിലെ നാലാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് പാഠഭാഗവുമായി ബന്ധപ്പെട്ട് ഈ പ്രവർത്തനം നടന്നത്. നാലാം ക്ലാസിലെ അധ്യാപകരായ സിസ്റ്റർ മഞ്ജു ജോണ്, മേഴ്സി ജോസഫ്, ജിൻസി ആന്റണി, മരിയ തോമസ് എന്നവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.