ബഡ്സ് സ്കൂൾ പ്രവർത്തനം അവതാളത്തിലാക്കാൻ നീക്കമെന്ന്
1580864
Sunday, August 3, 2025 5:56 AM IST
മാനന്തവാടി: തൃശിലേരിയിലെ ബഡ്സ് സ്കൂൾ പ്രവർത്തനം അവതാളത്തിലാക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി.ടി. വത്സലകുമാരി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. രാധാകൃഷ്ണൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. ഹരീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് റുഖിയ സൈനുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
2016ൽ ചേലൂരിൽ വാടകക്കെട്ടിടത്തിൽ ആരംഭിച്ച ബഡ്സ് സ്കൂളാണ് നിലവിൽ തൃശിലേരിയിൽ പഴയ എൽപി സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. സ്ഥാപനവുമായി ബന്ധപ്പെടുത്തി നടത്തുന്ന കുപ്രചാരണം പ്രതിഷേധാർഹമാണെന്ന് പ്രസിഡന്റ് പറഞ്ഞു.