കണ്ണൂർ സിറ്റി പോലീസ് അത്ലറ്റിക് മീറ്റ് ലോഗോ പ്രകാശനം ചെയ്തു
1587783
Saturday, August 30, 2025 2:09 AM IST
കണ്ണൂർ: സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അത്ലറ്റിക് മീറ്റ് - 2025 സെപ്റ്റംബർ 19, 20 തീയതികളിൽ നടത്തും. ലോഗോ പ്രകാശനം പോലീസ് കമ്മീഷണർ നിധിൻരാജ് നിർവഹിച്ചു.
ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തയാറാക്കിയവയിൽ നിന്ന് സിപിഒ ടി. നിതിൻ രൂപകല്പന ചെയ്ത ലോഗോ തെരഞ്ഞെടുത്തു. ചടങ്ങിൽ അഡീഷണൽ എസ്.പി. സജേഷ് വാഴളാപ്പിൽ, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എസിപി എം.ടി. ജേക്കബ് , നാർക്കോട്ടിക് സെൽ എസിപി പി. രാജേഷ്, സ്പെഷൽ ബ്രാഞ്ച് എസിപി എ.വി. ജോൺ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനീഷ് കുമാർ, കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ സന്തോഷ്, മാനേജർ എം.സി. ലിഷ, അക്കൗണ്ട്സ് ഓഫീസർ എ. സോനാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.