കണ്ണൂർ പൈതൃകോത്സവം സംഘാടകസമിതിയായി
1587785
Saturday, August 30, 2025 2:09 AM IST
കണ്ണൂർ: വൈവിധ്യമാർന്ന പരിപാടികളോടെ ഒക്ടോബർ അഞ്ച് മുതൽ 12 വരെ സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. കണ്ണൂരിന്റെ കലയും സംസ്കാരവും വൈജ്ഞാനിക പാരമ്പര്യങ്ങളും അനാവരണം ചെയ്യുന്ന വിധത്തിലാണ് കണ്ണൂർ പൈതൃകോത്സവം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബർ അഞ്ചിന് 'മഹാത്മജിയെ അറിയുക' എന്ന പ്രദർശനത്തോടെയും പ്രഭാഷണത്തോടെയും ആരംഭിക്കും. സംഘാടക സമിതി രക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ എന്നിവരെയും ചെയർമാനായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനേയും തെരഞ്ഞെടുത്തു.
കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ, എംപി മാരായ കെ. സുധാകരൻ, ഡോ. വി. ശിവദാസൻ, പി. സന്തോഷ്കുമാർ, കെ.വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ലാകളക്ടർ അരുൺ കെ. വിജയൻ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ, യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ എന്നിവർ വൈസ് ചെയർമാൻമാരും പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ ജനറൽ കൺവീനറുമാണ്.
ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, മ്യൂസിയം വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാദേവി, പുരാരേഖ വകുപ്പ് ഡയറക്ടർ എസ്. പാർവതി, ലളിതാകലാ അക്കാദമി സെക്രട്ടറി എബി എൻ. ജോസഫ്, എം.കെ. മനോഹരൻ, പി.കെ. വിജയൻ, കണ്ണൂർ തഹസിൽദാർ ആഷിക് തോട്ടോൻ എന്നിവർ കൺവീനർമാരുമാണ്.
മ്യൂസിയം വകുപ്പ് ഡയറക്ടർ പി.എസ് മഞ്ജുളാദേവി, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പുരാരേഖ വകുപ്പ് ഡയറക്ടർ എസ്. പാർവതി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജിഷ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ, ഡെപ്യൂട്ടി കളക്ടർ കെ.വി. ശ്രുതി, മോൺ. ക്ലാരൻസ് പാലിയത്ത്, ശൗര്യചക്ര പി.വി. മനീഷ്, മ്യൂസിയം വകുപ്പ് സൂപ്രണ്ട് പി.എസ്. പ്രിയരാജൻ എന്നിവർ പ്രസംഗിച്ചു.