കൂത്തുപറമ്പ് നിയോജക മണ്ഡലം പട്ടയമേള
1588558
Tuesday, September 2, 2025 1:29 AM IST
കൂത്തുപറമ്പ്: സംസ്ഥാന സർക്കാരിന്റെ എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് പദ്ധതിയിലൂടെ എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന കൂത്തുപറമ്പ് നിയോജക മണ്ഡലം പട്ടയമേള കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെ.പി. മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, പാനൂർ നഗരസഭാ ചെയർമാൻ കെ.പി. ഹാഷിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജ, കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. ലത, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സക്കീന തെക്കയിൽ, നഗരസഭാംഗം ആർ. ഹേമലത, തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. ധനഞ്ജയൻ, എ. പ്രദീപൻ, ഹരിദാസ് മൊകേരി, അലി മൊട്ടമ്മൽ, ഷംജിത്ത് പാട്യം, എൻ. ധനഞ്ജയൻ, ശ്രീനിവാസൻ മാറോളി, കെ.ടി. രാകേഷ്, പി.കെ. രാജൻ, മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.
കൂത്തുപറമ്പ് മണ്ഡലത്തിലെ വിവിധ വില്ലേജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 153 പേർക്കാണു പട്ടയം നൽകിയത്.