വയോജന കമ്മീഷനിൽ കെഎസ്സിഎഫിനെ അവഗണിച്ചതിൽ പ്രതിഷേധം
1588135
Sunday, August 31, 2025 6:57 AM IST
കണ്ണൂർ: കേരളത്തിൽ ആദ്യം രൂപം കൊണ്ടതും പ്രഥമ സർക്കാർ അംഗീകൃത വയോജന സംഘടനയുമായ കേരള സീനിയർ സിറ്റിസൺ ഫോറത്തിനെ (കെഎസ്സിഎഫ്) വയോജന കമ്മീഷൻ രൂപീകരണത്തിൽ സംസ്ഥാന സർക്കാർ തീർത്തും അവഗണിച്ചതിൽ കെഎസ്സിഎഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പള്ളിക്കുളത്തെ ഓഫീസിൽ ചേർന്ന യോഗം സർക്കാർ നിലപാടിനെതിരെ പ്രതിഷേധ പ്രമേയം പ്രമേയം പാസാക്കി. എല്ലാ കക്ഷി നേതാക്കളും പ്രവർത്തകരും ഉൾക്കൊള്ളുന്ന ഒരു സംഘടനയായിട്ടും രാജ്യത്ത് ആദ്യമായി രൂപം കൊണ്ട സംസ്ഥാന വയോജന കമ്മീഷനിൽ ഈ സംഘടനയുടെ ഒരു പ്രതിനിധിയെ പോലും ഉൾപ്പെടുത്താത്തിയിട്ടില്ല. അതിനാൽ ആവശ്യമായ തിരുത്തൽ നടപടികൾ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.കെ. രഘുനാഥൻ നമ്പ്യാർ ആമുഖ പ്രഭാഷണം നടത്തി റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി. ബാലൻ, റിട്ട.മേജർ ജനറൽ ടി. പദ്മിനി, അഗസ്റ്റിൻ കുളത്തൂർ, കെ.കെ. മുകുന്ദൻ, എം.പി. ഭട്ടതിരിപ്പാട്, കെ.വി. ശിവരാമൻ, പി.വി. പദ്മനാഭൻ, എ.വി. മോഹനൻ, കെ.സി. ഈപ്പൻ, പി.സി. പദ്മനാഭ, ബി. ജയരാജൻ, ജോണി മുണ്ടയ്ക്കൽ, എം.കെ. ശ്രീധരൻ നമ്പ്യാർ, സി. അച്ചുതൻ, കെ.വി. ഗോപാലൻ, സി.വി. രവീന്ദ്രൻ, ടി. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.