ഓണപ്പൊലിമയിൽ മലയോരം
1588831
Wednesday, September 3, 2025 1:40 AM IST
ഇരിട്ടി: മലയോരത്ത് ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ ക്ലബുകളുടേയും സാംസാകാരിക സംഘടനകളുടേയും നേതൃത്വത്തിൽ കലാ- കായിക മത്സരങ്ങളും പൂക്കള മത്സരവും നടത്തി. ഇരിട്ടി അഗ്നിരക്ഷാനിലയത്തിൽ ആഘോഷപരിപാടികൾ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ ഉദ്ഘാടനം ചെയ്തു. രക്ഷാനിലയത്തിലെ ജീവനക്കാരും സിവിൽ ഡിഫൻസ്, ആപതാമിത്ര വാർഡൻമാരും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
ഇരിട്ടി നിലയം ഓഫീസർ ടി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബെന്നി ദേവസ്യ, എൻ.ജി. അശോകൻ, അനീഷ് കുമാർ, കെ.ബി. ഉൻമേഷ് എന്നിവർ പ്രസംഗിച്ചു .
ബധിര മൂക അസോസിയേഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് ജോയിസ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ വി.ജി. സുനിൽ ഉദ്ഘാടനം ചെയ്യും. ഇരിട്ടി, ഉളിക്കൽ, മട്ടന്നൂർ, കിഴ്പ്പള്ളി, കൊട്ടിയൂർ എന്നിവിടങ്ങളിൽ നിന്നായി നൂറിലധികം കുടുംബങ്ങൾ പങ്കെടുത്തു.
ഇരിട്ടി പോലീസ് സ്റ്റേഷനിലും കലാപരിപാടികളും പൂക്കളവും ഓണ സദ്യയും ഉണ്ടായിരുന്നു. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയബാബു, ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണൻ എന്നിവർ നേതൃത്വം നല്കി. ഇരിട്ടി നഗരസഭയിൽ പൂക്കളവും ഓണ സദ്യയും സംഘടിപ്പിച്ചു. സണ്ണിജോസഫ് എംഎൽഎ, നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ നഗരസഭാ അംഗങ്ങൾ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
ഇരിട്ടി സൗഹൃദ വേദിയുടെ ഓണക്കൂട്ടായ്മയും ആദരവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ . വേലായുധൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ .ശ്രീലത, റിട്ട. ഡിഎംഒ. ഡോ. ജി . ശിവരാമകൃഷ്ണൻ, മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോട് എന്നിവരെ ആദരിച്ചു. സംസ്ഥാന ന്യൂന പക്ഷ കമ്മീഷൻ അംഗം പി. റോസ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.