ക​ണ്ണൂ​ർ: വ​യോ​ജ​ന മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ "സം​സ്ഥാ​ന വ​യോ​സേ​വ​ന അ​വാ​ർ​ഡ് 2025'ന് ​നാ​മ​നി​ർ​ദേ​ശം ക്ഷ​ണി​ച്ചു.

വ​യോ​ജ​ന മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കോ​ർ​പ​റേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, എ​ൻജിഒ, മെ​യി​ന്‍റ​ന​ൻ​സ് ട്രി​ബ്യൂ​ണ​ൽ, ഗ​വ. വൃ​ദ്ധ​സ​ദ​നം, കാ​യി​ക​താ​രം, ക​ല, സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​നം, ആ​ജീ​വ​നാ​ന്ത ബ​ഹു​മ​തി മേ​ഖ​ല​ക​ളി​ലാ​ണ് പു​ര​സ്‌​കാ​രം.

ഓ​രോ വി​ഭാ​ഗ​ത്തി​ലു​മു​ള്ള നി​ർ​ദി​ഷ്ട മാ​ന​ദ​ണ്ഡ പ്ര​കാ​ര​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കോ​ർ​പ​റേ​ഷ​ൻ, മെ​യി​ന്‍റ​ന​ൻ​സ് ട്രി​ബ്യൂ​ണ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​പേ​ക്ഷ​ക​ൾ സാ​മൂ​ഹ്യ​നീ​തി ഡ​യ​റ​ക്ട​ർ​ക്ക് നേ​രി​ട്ടാ​ണ് ന​ൽ​കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 12. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക്: www. swd kerala. gov.in, ഫോ​ൺ: 0497 2997811.