മാതാവിന്റെ പിറവിത്തിരുനാളും എട്ടു നോമ്പാചരണവും
1588279
Monday, September 1, 2025 12:58 AM IST
ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ
ചെറുപുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മാതാവിന്റെ പിറവിത്തിരുനാളും എട്ടു നോമ്പാചരണവും, 178 മണിക്കൂർ അഖണ്ഡ ജപമാലയും ആരാധനയും ഇന്നുമുതൽ എട്ടുവരെ നടക്കും. ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ഏഴിന് 178 മണിക്കൂർ അഖണ്ഡ ജപമാല ആരംഭം. വൈകുന്നേരം 4.30ന് പൊതുജപമാല, ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം, നൊവേന എന്നിവയ്ക്ക് ഫാ. ജോർജ് മുണ്ടൻകുന്നേൽ നേതൃത്വം നൽകും.
നാളെമുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30 മുതൽ വൈകുന്നേരം വരെ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. തോമസ് പൂകമല, ഫാ. ജോസഫ് ആനക്കല്ലിൽ, ഫാ. ജയിംസ് അട്ടാറയ്ക്കൽ, ഫാ. ജോസഫ് ചാത്തനാട്ട്, ഫാ. ജോസ് മാണിക്കത്താഴെ, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ഫാ. ജോർജ് കോവാട്ട് എന്നിവർ നേതൃത്വം നൽകും.
കോഴിച്ചാൽ യാക്കോബായ പള്ളിയിൽ
ചെറുപുഴ: കോഴിച്ചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി. ഇന്നലെ നടന്ന വിശുദ്ധ കുർബാനയ്ക്കും കൊടിയേറ്റിനും ഫാ. സാജു പൗലോസ് മാലേരി നേതൃത്വം നൽകി.
ഇന്നു രാവിലെ ഏഴിന് പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ ഓർമ, 9.30ന് നേർച്ച, വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാർഥന തുടങ്ങിയ തിരുക്കർമങ്ങൾക്ക് ഫാ. ബിനു ജോസഫ്, ഫാ. സ്കറിയ പുത്തൻപുരക്കൽ എന്നിവർ നേതൃത്വം നൽകും.
നാളെ മുതൽ ഏഴു വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴിന് പ്രഭാത പ്രാർഥന, 7.30 ന് വിശുദ്ധ കുർബാന, വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാർഥന എന്നിവയുണ്ടാകും.
സമാപന ദിനമായ എട്ടിന് രാവിലെ 7.15ന് നടക്കുന്ന പ്രഭാതപ്രാർഥനയ്ക്കും, എട്ടിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും ഫാ. അനീഷ് പാറശേരി നേതൃത്വം നൽകും. തുടർന്നു മധ്യസ്ഥ പ്രാർഥന, പ്രസംഗം,10 ന് റാസ, ആശീർവാദം, 11 ന് നേർച്ച, കൊടിയിറക്കൽ എന്നിവയോടെ എട്ടുനോമ്പ് ആചരണം സമാപിക്കും.