കേര ഗ്രാമം പദ്ധതി ഉദ്ഘാടനം
1588833
Wednesday, September 3, 2025 1:40 AM IST
ഇരിട്ടി: ആറളം പഞ്ചായത്ത് കൃഷിഭവൻ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സമഗ്ര നാളികേര വികസന പദ്ധതി പ്രകാരം കേര കർഷകരുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ. വേലായുധൻ മുഖ്യാതിഥിയായിരുന്നു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ. മാത്യു പദ്ധതി വിശദീകരിച്ചു.
സെമിനാറിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ സി. മദുസൂധനൻ വിഷയാവതരണം നടത്തി. ഇരിട്ടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. ബീന, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജസിമോൾ, സ്ഥിരംസമിതി അധ്യക്ഷൻമാരായ ജോസഫ് അന്ത്യാംകുളം, വൽസ ജോസ്, ഇ.സി. രാജു, കൃഷി ഓഫീസർ ആർ. ശരത്കൃഷ്ണ, കൃഷി അസിസ്റ്റന്റ് സി.കെ. സുമേഷ് എന്നിവർ പ്രസംഗിച്ചു. അടിയന്തരമായി വാർഡ് തല സർവേ പൂർത്തിയാക്കി ഉടൻതന്നെ കർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള ഊർജിത പ്രവർത്തനമാണ് കൃഷിഭവൻ നടത്തിവരുന്നത്.