ചെമ്പന്തൊട്ടി ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി ഓണാഘോഷം
1588564
Tuesday, September 2, 2025 1:29 AM IST
ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി ഫാർമേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാകായിക മത്സരങ്ങളും ബേബിച്ചൻ തോണിക്കലിന്റെ ഭവനത്തിൽ സംഘടിപ്പിച്ചു.
ഇതോടനുബന്ധിച്ച് കുടിയേറ്റ കാലത്തിന്റെ കഷ്ടതകൾ അനുഭവിച്ച സൊസൈറ്റിയിലെ മുതിർന്ന അച്ഛനമ്മമാരെയും ഈ വർഷം വിവിധ അവാർഡുകൾ നേടിയ മികച്ച കർഷകരെയും സംരംഭകരെയും ആദരിച്ചു.
ആഘോഷ പരിപാടികൾ സി.എൽ. ആന്റോ ഉദ്ഘാടനം ചെയ്തു. ചാക്കോ കൊല്ലമന അധ്യക്ഷത വഹിച്ചു. ജോസ് തോണിക്കൽ, ജോസഫ് വർഗീസ് ആറ്റുചിറ, ആന്റണി ജീരകത്തിൽ, ഫിലോമിന തോമ്പിൽ, ജോസഫ് ഇലവുങ്കൽ, ജോളി സേവി ഈഴക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.