ഓണം കർഷകച്ചന്തക്ക് തുടക്കം
1588562
Tuesday, September 2, 2025 1:29 AM IST
ശ്രീകണ്ഠപുരം: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന "ഓണസമൃദ്ധി 2025' കർഷകച്ചന്ത നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫീന വർഗീസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ. ശ്രീധരൻ, വൈസ് ചെയർമാൻ കെ. ശിവദാസൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി. ചന്ദ്രാംഗതൻ, കെ.സി. ജോസഫ്, കൗൺസിലർമാരായ കെ.വി. കുഞ്ഞിരാമൻ, കെ.വി. ഗീത, കെ.ജെ. ജോണി, ക്ലീൻസിറ്റി മാനേജർ പി. മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രേമരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സതീശൻ, കൃഷി അസിസ്റ്റന്റ് ഇ. സിജിന, കൃഷി അസിസ്റ്റന്റ് എം.വി. വീണ തുടങ്ങിയവർ പങ്കെടുത്തു.
ഗുണമേന്മയുള്ളതും കർഷകരിൽ നിന്നും നേരിട്ടു വാങ്ങിയ കാർഷിക ഉത്പന്നങ്ങളും വിളകളും കേരള ആഗ്രോ ഉത്പന്നങ്ങളും 30 ശതമാനം വിലക്കുറവിലാണ് കർഷകച്ചന്തയിൽ വിപണനം ചെയ്യുന്നത്. നാലുവരെയാണ് ഓണം സമൃദ്ധി കർഷകച്ചന്ത പ്രവർത്തിക്കുന്നത്.
രയറോം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആലക്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള കർഷകച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് നിർവഹിച്ചു.
രയറോം പാലത്തിനടുത്തുള്ള കൃഷിഭവന്റെ ആഴ്ചച്ചന്തയിൽ നാലുവരെയാണ് ഓണചന്ത നടത്തുന്നത്. വൈസ് പ്രസിഡന്റ് പി.സി. ആയിഷ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖലീൽ റഹ്മാൻ, ജോൺസൺ ചിറവയൽ, ജോസ് പുള്ളീറ്റ് എന്നിവർ പ്രസംഗിച്ചു.
കാർത്തികപുരം: ഉദയഗിരി കൃഷിഭവൻ ഓണം കർഷകച്ചന്ത കാർത്തികപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു അധ്യക്ഷത വഹിച്ചു.
കെ.ടി. സുരേഷ്കുമാർ, ഷീജ വിനോദ്, എം.എൻ. ബിന്ദു, വി.ടി. ചെറിയാൻ, കൃഷി ഓഫീസർ ഡീന സെബാസ്റ്റ്യൻ, എ.പി. ശ്രീജ, ഒ.ആർ. കോരൻ, ജെയ്സൺ പല്ലാട്ട് എന്നിവർ പ്രസംഗിച്ചു.
കാർത്തികപുരം പഞ്ചായത്ത് ഓഫീസിനു മുന്നിലുള്ള പാറയിൽ ബിൽഡിംഗിലെ കർഷക ചന്തയിൽ നിന്നും നാലുവരെയാണു തുറന്നു പ്രവർത്തിക്കുന്നത്.