തൊഴിലാളി അംഗത്വം എടുക്കാതിരുന്നിട്ടും ഉടമാ വിഹിതം പിരിച്ചെടുക്കുന്നത് അവസാനിപ്പിക്കണം: എകെഎസ്എടിയു
1588292
Monday, September 1, 2025 12:58 AM IST
കണ്ണൂർ: മോട്ടോർതൊഴിലാളി ക്ഷേമനിധിയിൽ ഉടമാ വിഹിതം അടയ്ക്കുന്നത് തൊഴിലാളിയുടെ ക്ഷേമത്തിന് വേണ്ടിയാണെന്നിരിക്കെ, തൊഴിലാളി അംഗത്വം എടുക്കാതിരുന്നിട്ടും ഉടമാ വിഹിതം നിർബന്ധമായി പിരിച്ചെടുക്കുന്ന ക്ഷേമനിധി ബോർഡിന്റേയും സർക്കാരിന്റേയും നടപടി അവസാനി പ്പിക്കണമെന്ന് കണ്ണൂരിൽ നടന്ന ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷതൊഴിലാളി യൂണിയൻ സംസ്ഥാന രൂപീകരണ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.
ഓട്ടോറിക്ഷകളുടെ പ്രവർത്തന ചെലവിനും തൊഴിലാളികളുടെ ജീവിത ചെലവിനും ആനുപാതിക മായി ഓട്ടോ ചാർജ് യഥാസമയം വർധിപ്പിക്കുക, സർക്കാർ അനുവദിച്ച യാത്രക്കൂലി തൊഴിലാളികൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തി ക്കൊണ്ട് സർക്കാർ വിജ്ഞാപനം ശാസ്ത്രീയമായ രീതിയിൽ പരിഷ്കരിക്കുക, ഓട്ടോറിക്ഷകളുടെ അനധികൃത പാർക്കിംഗും സർവീസും തടയുക തുടങ്ങി വിവിധ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.