ഇ​രി​ട്ടി: ഓ​ണാ​ഘോ​ഷം പ​രി​ധി വി​ട്ട​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച വാ​ഹ​നം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യും വി​ദ്യാ​ർ​ഥി​ക​ളെ കു​ത്തി​നി​റ​ച്ചും ഓ​ടി​ച്ച വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പാ​ല, കാ​വും​പ​ടി സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ത്ത​ൻ കാ​റു​ക​ളു​മാ​യി സ്കൂ​ളി​ലെ​ത്തി സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്ന വി​ധം വാ​ഹ​നം ഓ​ടി​ച്ച​ത്. മു​ഴ​ക്കു​ന്ന് എ​സ്എ​ച്ച്ഒ എ.​വി. ദി​നേ​ശ്, എ​സ്ഐ ജാ​ൻ​സി മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വാ​ഹ​ന ഉ​ട​മ​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചാ​ൽ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​ന​ൽ​കു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.