വൈഎംസിഎ ഓഫീസ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും
1588139
Sunday, August 31, 2025 6:57 AM IST
ചെറുപുഴ: പുളിങ്ങോം വൈഎംസിഎയുടെ ഓഫീസ് ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. വൈഎംസിഎ നാഷ്ണൽ എക്സിക്യുട്ടീവ് മെംബർ വി.എം. മത്തായി ഉദ്ഘാടനം പരിപാടി ചെയ്തു. ജോജോ അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പുളിങ്ങോം സെന്റ് ജോസഫ് പള്ളി വികാരി ഫാ. അഗസ്റ്റ്യൻ പാണ്ട്യാമ്മാക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജോൺസ് സി. പടിഞ്ഞാത്ത്, മോബി സ്കറിയ, പി.എ. ബേബി, ബെന്നി ജോൺ, ജോസഫ് പുത്തൻപുര, മിനി ജോസഫ്, ടിന്റു ബിജി, ബിന്ദു ബിജോയി, ഡോ. കെ.എം. തോമസ്, ഗാഥ തോമസ്, ജോയി അർത്തിയിൽ, ബിജു ഞെട്ടനൊഴികയിൽ, ആൽവിൻ ജോസ് എന്നിവർ പ്രസംഗിച്ചു.