വൈഎംസിഎ കായിക ദിനാചരണം നടത്തി
1588140
Sunday, August 31, 2025 6:57 AM IST
ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ധ്യാൻചന്ദിന്റെ ജന്മദിനത്തിൽ ദേശീയ കായിക ദിനം ആചരിച്ചു. ചെമ്പേരിയിലെ കായിക പരിശീലകരായ ബേബി അഗസ്റ്റിൻ കാവളക്കാട്ട്, ഡോ. ഡൊമിനിക് തോമസ് പുളിയ്ക്കൽ, വിനോദ് അഗസ്റ്റിൻ കിഴക്കേക്കര, ജോസ് ജോസഫ് പൈങ്ങോട്ട്, ദീപ ജോഷി തോട്ടുവയിൽ, എം.എം. വിനു മണിമല, പ്രജു കാക്കനാട്ട്, സാവിയോ ഇടയാടിയിൽ, ബെന്നി പരിന്തിരിക്കൽ എന്നിവരെ ആദരിച്ചു.
വൈഎംസിഎ ഓഫീസിൽ ചേർന്ന യോഗത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കായിക പരിശീലകരെ പൊന്നാടയണിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി.
വൈഎംസിഎ പ്രസിഡന്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഷാജി വർഗീസ്, റോബി സക്കറിയാസ്, സജിത്ത് കെ. സെബിൻ, വി.ജെ. ഷാജിമോൻ, ഷൈബി കുഴിവേലിപുറത്ത്, ജോമി ചാലിൽ, ലിസിയമ്മ ജോസഫ്, സാജു കൊട്ടാരം എന്നിവർ പ്രസംഗിച്ചു.