വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
1588251
Sunday, August 31, 2025 11:22 PM IST
പയ്യന്നൂർ: സ്കൂട്ടറിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പരവന്തട്ടയിലെ പൊക്കിരെ കമലാക്ഷനാണ് (56) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ വീടിനു സമീപം റോഡ് മുറിച്ചു കടക്കവേയാണ് സ്കൂട്ടറിടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ കമലാക്ഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരേതനായ തുരുത്തിപ്പള്ളി രാഘവൻ-യശോദ ദന്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: ഹരിപ്രസാദ്, ഹർഷ. സഹോദരി: പദ്മാക്ഷി.