ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അടുപ്പമോ എതിർപ്പോ ഇല്ല: മാർ ജോസഫ് പാംപ്ലാനി
1588295
Monday, September 1, 2025 12:58 AM IST
ചെമ്പേരി: തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അടുപ്പമോ എതിർപ്പോ ഇല്ലെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കാനും നന്ദി പറയാനും തയാറാകുമെന്നും, അതുപോലെ ജനസേവകരാകേണ്ടവർ തെറ്റുകൾ ചെയ്താൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമുദായിക ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് ' എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് കേന്ദ്ര കമ്മിറ്റിയുടെ ആഭിമു ഖ്യ ത്തിൽ തലശേരി അതിരൂപത സമിതി ചെമ്പേരി നിർമല സ്കൂൾ ജൂബിലി ഹാളിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനകീയരും പൊതുസമ്മതരുമായ സമുദായ അംഗങ്ങൾക്ക് വിജയം നേടാൻ ഇത്തരം ശില്പശാലകൾ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമുദായ അംഗങ്ങൾ പരസ്പരം തണലായും പൊതുസമൂഹത്തിന് ഉപകാരപ്പെടുന്നവരുമായി മാറണ മെന്ന് ഗ്ലോബൽ ഡയറക്ടർ റവ. ഡോ.ഫിലിപ്പ് കവിയിൽ ഓർമപ്പെടുത്തി. അതിരൂപത ചാൻസലർ റവ. ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയിൽ, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, കത്തോലിക്കാ കോൺഗ്രസ് ചെമ്പേരി ഫൊറോന ഡയറക്ടർ ഫാ. പോൾ വള്ളോപ്പിള്ളി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റുരായ ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, ഫാ. ജോബി ചെരുവിൽ, ഗ്ലോബൽ സെക്രട്ടറിമാരായ പീയൂസ് പറയിടം, ഷീജ കാറുകുളം, അതിരൂപത വൈസ് പ്രസിഡന്റുരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ഷിനോ പാറയ്ക്കൽ, ടോമി കണയങ്കൽ, സിജോ കണ്ണേഴത്ത്, ബിജു മണ്ഡപത്തിൽ, ജോണി തോലമ്പുഴ, തോമസ് ഒഴുകയിൽ, ജോണി തോമസ് വടക്കേക്കര എന്നിവർ പ്രസംഗിച്ചു.