വീട്ടിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്നു; വീട്ടുജോലിക്കാരിക്കെതിരേ കേസ്
1588830
Wednesday, September 3, 2025 1:40 AM IST
എടക്കാട്: വീട്ടുജോലിക്കാരി സ്വർണാഭരണങ്ങളും മൂന്ന് മൊബൈൽ ഫോണുകളും ഉൾപ്പെടെ രണ്ടു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചുവെന്ന പരാതിയിൽ എടക്കാട് പോലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. തോട്ടട കൈരളി നഗറിലെ ത്രിവേണി എന്ന വാടക വീട്ടിൽ താമസിച്ചു വരുന്ന രോഹിത് സുരേഷിന്റെ പരാതിയിൽ ചുഴലി അടിക്കച്ചാമല സ്വദേശിനി സിന്ധുവിനെതിരേ (35) യാണ് പോലിസ് കേസെടുത്തത്. ജൂലൈ 30 നും ഓഗസ്റ്റ് 18 നും ഇടയിലുള്ള വിവിധ സമയങ്ങളിലാണ് കവർച്ച നടന്നത്.
പരാതിക്കാരൻ കുടുംബ സമേതം താമസിച്ചു വരുന്ന വാടക വീട്ടിൽ നിന്ന് 1,30,000 രൂപ വിലവരുന്ന സ്വർണ അരഞ്ഞാണം, കൈവള, ഒരു ജോഡി കമ്മൽ എന്നിവയും രണ്ട് ആൻഡ്രോയിഡ് മൊബൈൽ ഫോൺ, ഒരു ഫീച്ചർ ഫോൺ എന്നിവ ഉൾപ്പെടെ രണ്ടു ലക്ഷത്തിന്റെ സാധനങ്ങൾ കവർച്ച ചെയ്തു വേലക്കാരി മുങ്ങിയെന്നാണ് പരാതി. സംഭവത്തിൽ കേസെടുത്ത എടക്കാട് പോലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.