പൈസക്കരിയിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചു
1588281
Monday, September 1, 2025 12:58 AM IST
പൈസക്കരി: മേലേ അങ്ങാടിയിൽ ഹൈസ്കൂൾ ജംഗ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനം നിലച്ചതോടെ പ്രദേശത്തെ ഇരുട്ടിലാക്കി. കെ.സി. ജോസഫ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതായിരുന്നു ഹൈമാസ്റ്റ് ലൈറ്റ്. മാസങ്ങളായി ഇത് പ്രവർത്തനരഹിതമാണ്. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ അനുകൂല നടപടികളും സ്വീകരിക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
സ്കൂൾ, കോളജ് ജംഗ്ഷൻ ആയതിനാൽ സന്ധ്യ മയങ്ങുമ്പോൾ വെളിച്ചമില്ലാത്തതുകൊണ്ട് സാമൂഹ്യ വിരുദ്ധർ പ്രദേശം കൈയടക്കുന്നതായി ആക്ഷേപമുണ്ട്. അറ്റകുറ്റപ്പണി നടത്തി എത്രയും വേഗത്തിൽ ഈ ലൈറ്റ് പ്രകാശിപ്പിക്കണമെന്ന് വ്യാപാരികളും ഓട്ടോ തൊഴിലാളികളും ആവശ്യപ്പെട്ടു. പുലർച്ചെ ബസ് കാത്തുനിൽക്കുന്നവർക്കും പൈസക്കരി പള്ളിയിലേക്ക് വരുന്നവർക്കും ഏറെ ഉപകാരപ്രദമായിരുന്നു ലൈറ്റ്.