നിയുക്ത ബിഷപ് മോൺ. ജയിംസ് പട്ടേരിലിന് ബൽത്തങ്ങാടിയിൽ സ്വീകരണം നൽകി
1588150
Sunday, August 31, 2025 6:57 AM IST
ബൽത്തങ്ങാടി: നിയുക്ത ബിഷപ് മോൺ. ജയിംസ് പട്ടേരിലിനെ രൂപതാ കുടുംബം ബൽത്തങ്ങാടി കത്തീഡ്രൽ ദേവാലയത്തിൽ സ്വീകരിച്ചു. മാർ ലോറൻസ് മുക്കുഴിക്കൊപ്പമാണ് സിനഡ് കഴിഞ്ഞ് അദ്ദേഹം രൂപതയിലേക്ക് എത്തിയത്.
ക്ലരീശൻ കറുകുറ്റി പ്രൊവിൻഷ്യൽ ഫാ. സിബി ഞാവള്ളിയും കൂടെയുണ്ടായിരുന്നു. വികാരി ജനറാൾ ഫാ.ജോസ് വലിയപറമ്പിൽ, പ്രൊക്കുറേറ്റർ ഫാ. ഏബ്രഹാം പട്ടേരിൽ, ചാൻസലർ ഫാ.ലോറൻസ് പൂണോളിൽ, രൂപതയിലെ മറ്റ് വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലോറൻസ് പിതാവ് പണിതുവച്ച അടിത്തറയിൽ സുഗമമായി രൂപതയിൽ നയിക്കാൻ സാധിക്കുമെന്നും അതിന് ഇവിടുത്തെ വൈദികരും സന്യസ്തരും അല്മായരും ജനങ്ങളുമെല്ലാം സഹകരണമുണ്ടാകുമെന്നും സ്വീകരണശേഷം മാധ്യമങ്ങളോട് സംസാരിക്കവെ നിയുക്തബിഷപ് പറഞ്ഞു.