ടൂറിസം ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി; കലകളുടെ അരങ്ങിന് ഇന്ന് മിഴി തെളിയും
1588828
Wednesday, September 3, 2025 1:40 AM IST
കണ്ണൂർ: സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന സംഘടിപ്പി ക്കുന്ന ഓണാഘോഷ പരിപാടികൾക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ തുടക്കമായി. ഒന്പത് വരെ നീളുന്ന കലാപരിപാടികൾക്ക് ഇന്ന് വൈകുന്നേരം തുടക്കമാവും. ഓണാഘോഷത്തിന്റെ ഉദ്ഘാടനം നാലിന് വൈകുന്നേരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.
ഇന്നലെ തിരുവാതിര കളി മത്സരം, പ്രദർശന വടംവലി മത്സരം നടന്നു. ഓണാഘോഷ പരിപാടിക ളുടെ ഭാഗമായി കണ്ണൂർ നഗരത്തിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ക്കായി പൂക്കള മത്സരവും നടന്നു.
വിവിധ ദിവസത്തിലെ
പരിപാടികൾ
ഇന്ന് വൈകുന്നേരം അഞ്ചിന്: കലാഭവൻ ദിൽന അവതരിപ്പിക്കുന്ന സ്മൃതിതൻ ചിറകിലേറി,
5.40ന് കാഞ്ഞങ്ങാട് പുഷ്പ പ്രഭാകർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, 6.40ന് ചരടുകുത്തി കോൽക്കളി. രാത്രി ഏഴിന് പാലാപ്പള്ളി തിരുപ്പള്ളി ഫെയിം അതുൽ നറുകര നയിക്കുന്ന ഫോക്ക് സന്ധ്യ.
നാളെ വൈകുന്നേരം അഞ്ചു മുതൽ വിവിധ കലാപരിപാടികൾ. ആറിന് സിനിമാ താരം ശ്രുതി ലക്ഷ്മി അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ്, രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പ്രശസ്ത സിനിമാ താരം പി.പി. കുഞ്ഞികൃഷ്ണൻ, റാനിയ റഫീഖ് ( ബാലതാരം ) എന്നിവർ വിശിഷ്ടാതിഥികൾ. രാത്രി 7.30ന് അരങ്ങ് കൊയിലാണ്ടിയുടെ ആഭിമുഖ്യ ത്തിൽ നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്കാരം, മുടിയാട്ടം, കാളകളി, പരുന്താട്ടം. രാത്രി ഒന്പതിന് ഡാൻസ് ഫ്യൂഷൻ.
സെപ്റ്റംബർ അഞ്ചിന് ദിശ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിലുള്ളൽ മ്യൂസിക് ഫ്യൂഷൻ,
ആറിന് ജുമർ ഡാൻസ് (ജാർഖണ്ഡ്), സൈല, റീന ഡാൻസ് (മധ്യപ്രദേശ്), അവദി ഹോളി( ഉത്തർപ്രദേശ് ), ലാവണി ഡാൻസ്( മഹാരാഷ്ട്ര), ഗരഗലു (ആന്ധ്രാപ്രദേശ്), പൂജാ കുനിത( കർണാടക), ദിമ്സ( തെലുങ്കാന), കരകാട്ടം - (തമിഴ് നാട്). രാത്രി ഏഴിന് ഷംസുദ്ദീൻ ചെർപ്പുളശേരി അവതരിപ്പിക്കുന്ന ഇന്ത്യൻ മാംഗോ ട്രീ മാജിക്, ഇന്ത്യൻ സ്ട്രീറ്റ് മെന്റലിസം എന്നിവയും, രാത്രി എട്ടിന് സിനിമാതാരം മൃദുല വിജയ് നയിക്കുന്ന ക്ലാസിക്കൽ ഡാൻസ്, രാത്രി 8.30ന് ഫോക്ക് രാവ് മെഗാ മ്യൂസിക്കൽ ഫ്യൂഷൻ.
സെപ്റ്റംബർ ആറിന് വൈകുന്നേരം അഞ്ചിന് നരിക്കോട് യുവ ചേതന മഹിള സമാജം, മ്യൂസിക്കൽ ഫ്യൂഷൻ ഡ്രാമ വീരവേൽ-വെട്രിവേൽ, 6.20ന് നാടൻ കോൽക്കളി, 6.30ന് സെമി ക്ലാസിക്കൽ ഡാൻസ്, 6.40ന് ഭരതനാട്യം, 7.35: ഗസൽ -അലോഷി പാടുന്നു.
സെപ്റ്റംബർ ഏഴിന് വൈകുന്നേരം അഞ്ചിന് മ്യൂസിക്ക് ഫ്യൂഷൻ, രാത്രി ഏഴിന് ഡാൻസ് നൈറ്റ്,രാത്രി 7.30 ന് ലാസ്യ കലാകേന്ദ്ര അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ്, രാത്രി എട്ടിന് ഗിന്നസ് മനോജ് നയിക്കുന്ന സൂപ്പർ സ്റ്റേജ് മെഗാ ഷോ.
സെപ്റ്റംബർ എട്ടിന് വൈകുന്നേരം അഞ്ചിന് ഗ്രൂപ്പ് ഡാൻസ്, 5.30 ന് പ്രതീക്ഷ ഭവനിലെ ഭിന്ന ശേഷി ക്കാരായ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, രാത്രി ഏഴിന് ഫാഷൻ ഷോ, രാത്രി എട്ടിന് സിനിമ പിന്നണി ഗായകർ ശ്രേയ ജയദീപ്, സിനോപ് രാജ് എന്നിവർ ചേർന്ന് നയിക്കുന്ന മ്യൂസിക്കൽ ബാൻഡ്
സെപ്റ്റംബർ ഒന്പതിന് വൈകുന്നേരം അഞ്ചിന് മഹിളാ സമഖ്യയുടെ ആഭിമുഖ്യത്തിൽ വിവിധ കലാരൂപങ്ങൾ, രാത്രി ഏഴിന് സിനിമാ താരം സരയുവും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ്, എട്ടിന് സജില സലിമും സംഘവും ചേർന്ന് നയിക്കുന്ന മ്യൂസിക്കൽ ഷോ- ഓണനിലാവ്.