ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
1588278
Monday, September 1, 2025 12:58 AM IST
വെണ്ണക്കല്ല്: അപകട സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനുള്ള ജീവൻ രക്ഷാ പരിശീലന ക്ലാസും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ ബോധവത്കരണവും വെണ്ണക്കല്ല് സൺഡേ സ്കൂൾ, കെസിവൈഎം, ക്രെഡിറ്റ് യൂണിയൻ, മാതൃവേദി, സമരിറ്റൻ ഒപ്പം കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെണ്ണക്കല്ല് സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടന്നു.
ഇടവക വികാരി ഫാ. മാത്യു കുറുമ്പുറത്ത് ഉദ്ഘാടനം ചെയ്തു. ഇടവക കോ-ഓർഡിനേറ്റർ തോമസ് വടകര ആമുഖ പ്രഭാഷണം നടത്തി. ദേശീയ അവാർഡ് ജേതാവ് കെ.വി. ശശിധരൻ പരിശീലന, ബോധവത്കരണ ക്ലാസുകൾ നയിച്ചു.
ആവശ്യം കഴിഞ്ഞ് ബാക്കിയായ കാലാവധി കഴിയാത്ത മരുന്നുകൾ ശേഖരിച്ച് നിർധന രോഗികൾക്ക് നൽകാൻ ജനകീയ ഡോക്ടർ ലില്ലിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരറ്റിൻ ഒപ്പം പാലിയേറ്റീവിന്റെ മെഡിസിൻ ബോക്സ് ഒപ്പം സമരറ്റിൻ ഡയറക്ടർ ഫാ. അനൂപ് നരിമറ്റത്തിൽ നിന്ന് ഏറ്റുവാങ്ങി.
ഫാ. അനൂപ് നരിമറ്റം, ഒപ്പം യൂണിറ്റ് പ്രസിഡന്റ് സേവ്യർ ചെന്നക്കാടൻ, സൺഡേ സ്കൂൾ മുഖ്യാധ്യാപിക ബിന്ദു അനിൽ മണ്ണാപറമ്പിൽ, കെസിവൈഎം പ്രസിഡന്റ് ജിതിൻ പയ്യപ്പള്ളിൽ, ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ് ജോണി തോട്ടപ്പള്ളിൽ, മാതൃവേദി പ്രസിഡന്റ് ഹണി അജീഷ് കുഴിയൻപ്ലാക്കൽ, പ്രകാശ് വാഴവേലിൽ എന്നിവർ പ്രസംഗിച്ചു.
പാലിയേറ്റീവ് ഇൻ കണ്ണൂർ (പിഐകെ) ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്ത കെ.വി. ശശീധരനെ ചടങ്ങിൽ ആദരിച്ചു.