മൂന്നാംകുന്ന് കളിസ്ഥലം നാടിനു സമർപ്പിച്ചു
1588560
Tuesday, September 2, 2025 1:29 AM IST
ആലക്കോട്: ആലക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ സഹകരണത്തോടെ മൂന്നാംകുന്നിൽ നിർമിച്ച കളിസ്ഥലം നാടിനു സമർപ്പിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു.
മലയോരത്തിന്റെ ദീർഘകാല കാത്തിരിപ്പിന് ശേഷമാണ് കായിക മേഖലയുടെ സമഗ്ര വികസനത്തിനായി മൂന്നാംകുന്നിൽ കളിസ്ഥലം യാഥാർഥ്യമാക്കിയത്. 12.20 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
എട്ടുലക്ഷം പഞ്ചായത്ത് അനുവദിച്ചപ്പോൾ ബാക്കി 4.20 ലക്ഷം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമാഹരിച്ചത്. വിലയ്ക്ക് വാങ്ങിയ 28 സെന്റ് സ്ഥലത്താണ് കളിസ്ഥലം നിർമിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ, ആരോഗ്യ, വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ, ജനപ്രതിനിധികളായ ജെയ്മി ജോർജ്, മാത്യു പുതിയേടം, നിഷാ വിനു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ റോയി ചെക്കാനിക്കുന്നേൽ, വി.വി. അബ്ദുള്ള, ജോസ് പുള്ളിറ്റ്, ദേവസ്യ കളരിക്കൽ, സിബി പന്തപ്പാട്ട്, അനീഷ് പുള്ളീറ്റ്, പി.കെ. ഹനീഫ, എം.എ. ജാബിർ ഹാജി എന്നിവർ പ്രസംഗിച്ചു.