ആനക്കൈ ബാലകൃഷ്ണന് മാനേജ്മെന്റിൽ ഡോക്ടറേറ്റ്
1588568
Tuesday, September 2, 2025 1:29 AM IST
പാപ്പിനിശേരി: പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎൽ മാനേജിംഗ് ഡയറക്ടറും സാംസ്കാ രിക പ്രവർത്തകനുമായ ആനക്കൈ ബാലകൃഷ്ണന് മാനേജ്മെന്റിൽ ഡോക്ടറേറ്റ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. "Role of Employee Benefit systems in enhancing organisational efficiency: Evidence from PSUs of Kerala "എന്ന വിഷയത്തിലായിരുന്നു പഠനം.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷേമവും അതിലൂടെ പൊതുമേഖലയുടെ ശക്തിയും വർധിപ്പിക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായായിരുന്നു പഠനം. ആറുവർഷമായി മംഗളൂരു ശ്രീനിവാസ് യൂണിവേഴ്സിറ്റിയിലെ റിസേർച്ച് സ്കോളറായിരുന്നു അദ്ദേഹം. പ്രതിസന്ധിയിലായിരുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ സംസ്ഥാന സർക്കാരിന്റെയും ഭരണസമിതിയുടെയും പിന്തുണയോടെ വൈവിധ്യവത്കരണ പദ്ധതികളിലൂടെ സംസ്ഥാനത്തെ തന്നെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായി വളർത്തിയെടുക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ കൂടി നേതൃപാടവത്തിന്റെ വിജയമാണ്. ഭാര്യ: ഡോ. അനുപമ (കണ്ണൂർ ഡയറ്റ് ലക്ചറർ), മക്കൾ: തേജസ്വിനി (എൽഎൽബി വിദ്യാർഥിനി), സൂര്യതേജസ് (സിഎ വിദ്യാർഥി, പാലക്കാട്) .