ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
1581157
Monday, August 4, 2025 3:55 AM IST
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചകയറി ഒമ്പതുകാരിയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കൊട്ടാരക്കര കുളക്കട കിഴക്ക് മലപ്പാറ ചരുവിള കിഴക്കേതില്‍ രാജേഷാണ് (39) അറസ്റ്റിലായത്.
കഴിഞ്ഞ 31നു വൈകുന്നേരം വീട്ടില്‍ ആരുമില്ലാത്ത സമയം സ്കൂട്ടറില്‍ എത്തിയ ഇയാള്‍ അതിക്രമിച്ചു കയറി കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് കേസ്.