കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ അസ്ഥി-സന്ധിരോഗ മെഗാ മെഡിക്കല്‍ ക്യാമ്പ്
1581393
Tuesday, August 5, 2025 3:14 AM IST
കോഴഞ്ചേരി: അസ്ഥി, സന്ധി രോഗങ്ങളുടെ വര്‍ധിച്ചുവരുന്ന പ്രബലത കണക്കിലെടുത്ത്, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് പത്തിന് സംഘടിപ്പിക്കും.
ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 499 രൂപയ്ക്ക് , ഓര്‍ത്തോപീഡിക് കണ്സള്ട്ടേഷന്,വിറ്റാമിന്‍ ഡി, കാല്‍സ്യം, ഫോസ്ഫറസ്, ബി.എം.ഡി (ബോണ്‍ മിനറല്‍ ഡെന്‍സിറ്റി) പരിശോധനകളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എംആര്‍ഐ, സിടി സ്കാന്‍,തുടര്‍ന്നുള്ള മറ്റ് സര്‍ജറികളും അനുബന്ധ പരിശോധനകളും ഇളവുകളോടെയും ലഭിക്കും.
പത്തിനു രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലാണ് ക്യാമ്പ്. രജിസ്ട്രേഷന്: 99461 60000.