ഷിജു സ്കറിയ സംസ്കാരസാഹിതി ജനറൽ സെക്രട്ടറി
1581407
Tuesday, August 5, 2025 3:15 AM IST
പത്തനംതിട്ട: കെപിസിസി സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും മീഡിയ ഇന്‍ചാര്‍ജായും ഷിജു സ്കറിയയെ (തിരുവല്ല) സംസ്ഥാന ചെയര്മാന് സി.ആര്. മഹേഷ് എംഎല്‍എ നിയമിച്ചു.
സീനിയര്‍ ജേര്‍ണലിസ്റ്റ് ഫെഡറേഷന് ഓഫ് കേരളയുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ്. കെയുഡബ്ല്യുജെ ബംഗളൂരു, ചെന്നൈ ഘടകങ്ങളുടെ ഭാരവാഹിത്വം മുന്‍പ് ഷിജു വഹിച്ചിട്ടുണ്ട്.
കെ. ആർ. ജി. ഉണ്ണിത്താൻ - വൈസ് ചെയർമാൻ, മനോജ് സി. ശേഖർ ആലപ്പുഴ - ജനറൽ സെക്രട്ടറി, സി.വി. ജയകൃഷ്ണ കാരണവർ , എൽദോപൂക്കുന്നേൽ , അരുൺ വർഗീസ്, അഴിക്കോട് ഹുസൈൻ, , ഷാനവാസ് ബാബു|, രാജേഷ് താനൂർ, ടി.എ. കൃഷ്ണൻ കുട്ടി - സെക്രട്ടറിമാർഎന്നിവരെയും നിയമിച്ചതായി സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗിസ് അറിയിച്ചു