എംസിവൈഎം അര്‍ധവാര്‍ഷിക സെനറ്റ് നടത്തി
1581400
Tuesday, August 5, 2025 3:15 AM IST
പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പത്തനംതിട്ട ഭദ്രാസനം അര്‍ധവാര്‍ഷിക സെനറ്റ് സമ്മേളനം കടമ്മനിട്ട, സെന്റ് ജോണ്‍സ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ നടന്നു.
ഭദ്രാസന അനിമേറ്റര്‍ സിസ്റ്റർ.ജൊവാന് എസഐ സി പതാക ഉയര്‍ത്തി. സമ്മേളനം മിജാര്‍ക്ക് ഏഷ്യ പ്രതിനിധിയും കെസിവൈഎം മുന്‍ സംസ്ഥാന അധ്യക്ഷനുമായ ബിജോ പി. ബാബു ഉദ്ഘാടനം ചെയ്തു.
ഭദ്രാസന പ്രസിഡന്റ് ബിബിന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഭദ്രാസന ഡയറക്ടര്‍ ഫാ.ജോബ് പതാലില്‍ ആമുഖ സന്ദേശം നല്കി. ടമ്മനിട്ട യൂണിറ്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് വിളയിൽ, ഭദ്രാസന ജനറല്‍ സെക്രട്ടറി സുബിന് തോമസ്, ട്രഷറര്‍ വി.എല്‍. വിശാഖ് എന്നിവര്‍ പ്രസംഗിച്ചു.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകമാര്ക്കെതിരേ നടന്ന അതിക്രമങ്ങൾ, അന്യായമായ തുറിങ്കിലടയ്ക്കല് എന്നിവയ്ക്കെതിരേ, ഭദ്രാസന ജനറല്‍ സെക്രട്ടറി പ്രമേയം അവതരിപ്പിച്ചു.