റാ​ന്നി: ഓ​ണം ഖാ​ദി​മേ​ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30 ന് ​റാ​ന്നി ചെ​ത്തോ​ങ്ക​ര ഖാ​ദി ഗ്രാ​മ​സൗ​ഭാ​ഗ്യ അ​ങ്ക​ണ​ത്തി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ നി​ര്‍​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി കോ​ശി ആ​ദ്യ വി​ല്‍​പ​ന നി​ര്‍​വ​ഹി​ക്കും.

മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ചെ​യ്യും. ഖാ​ദി ബോ​ര്‍​ഡ് അം​ഗം സാ​ജ​ന്‍ തൊ​ടു​ക, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ തോ​മ​സ്, പ​ഴ​വ​ങ്ങാ​ടി വാ​ര്‍​ഡ് അം​ഗം വി ​സി ചാ​ക്കോ, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി ​ടി ജോ​ണ്‍, ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ വി ​ഹ​രി​കു​മാ​ര്‍, സ​ര്‍​വീ​സ് സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫീ​സി​ന് കീ​ഴി​ല്‍ ഇ​ല​ന്തൂ​ർ, അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട, റാ​ന്നി ചേ​ത്തോ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ ഖാ​ദി വ​സ്ത്ര​ങ്ങ​ള്‍​ക്ക് 30 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. സെ​പ്റ്റം​ബ​ര്‍ നാ​ല് വ​രെ​യാ​ണ് മേ​ള. വി​വ​ര​ങ്ങ​ള്‍​ക്ക് ഇ​ല​ന്തൂ​ര്‍ 8113870434, പ​ത്ത​നം​തി​ട്ട 9744259922, റാ​ന്നി 7907368514, അ​ടൂ​ര്‍ 9061210135.