അടുക്കളത്തോട്ടം പദ്ധതിയുമായി സീനിയര്‍ ചേംബര്‍
1581411
Tuesday, August 5, 2025 3:15 AM IST
മല്ലപ്പള്ളി: വിഷരഹിത പച്ചക്കറി ഉത്പാദനത്തിന്റെ ഭാഗമായി ജൈവ അടുക്കളത്തോട്ടം നിര്‍മാണ പദ്ധതിയുമായി സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ മല്ലപ്പള്ളി ലീജിയൻ. ‘എന്റെ കൃഷി എന്റെ ജീവന്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോള്‍ നിര്‍വഹിച്ചു.
പ്രസിഡന്റ് സെബാന് കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ. സജി ചാക്കോ, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കുഞ്ഞുകോശി പോൾ, റെജി ശമുവേല്‍, സുജ ഷാജി, മല്ലപ്പള്ളി സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് ചെയര്മാന് പ്രഫ.ജേക്കബ് എം ഏബ്രഹാം, എബി കോശി ഉമ്മന്‍, ഷാജി ജോര്‍ജ്, ഷാജി പാറേൽ, ഐ. ഫിലിപ്പ്, ജോണ്സണ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കൃഷിവകുപ്പ് മുന്‍ അസി. ഡയറക്ടര്‍ ജോസഫ് ജോര്‍ജ് പരിശീലന ക്ലാസിനു നേതൃത്വം നല്കി.