മതന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കണം: കേരള കോൺ.
1581408
Tuesday, August 5, 2025 3:15 AM IST
കോന്നി: ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീമാര്ക്കെതിരേയുള്ള കള്ളക്കേസുകള്‍ റദ്ദാക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമതിയംഗം അഡ്വ എന്‍. ബാബു വര്‍ഗീസ് ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് കോന്നി നിയോജക മണ്ഡലം പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോന്നി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ മുടങ്ങിക്കിടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉടനെ നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഉമ്മന്‍ മാത്യു വടക്കേടം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ് കൊന്നപ്പാറ, വര്‍ഗീസ് പള്ളയ്ക്കൽ, തോമസകുട്ടി കുമ്മണ്ണുര്‍, കെ.പി. തോമസ്, അനില്‍ ശാസ്ത്രമണ്ണിൽ, സജി കളയ്ക്കാട് രാജൻ. പി. ഡാനിയല്‍,സജേഷ് കെ. സാം, കെ.സി. നായര്‍, രാജന് പതുവേലില്, ഏബ്രഹാം ചെങ്ങറ, ഷിജു ടി.ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.