വയോധികന് ബൈക്കിടിച്ച് മരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
1581406
Tuesday, August 5, 2025 3:15 AM IST
ആറന്മുള: കാല്‍നടയാത്രക്കാരനായ വയോധികന് ബൈക്കിടിച്ചു മരിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള കിഴക്കില്ലത്തു വീട്ടില്‍ അശ്വിന് വിജയ(29)നാണ് അറസ്റ്റിലായത്. ആറന്മുള ചവിട്ടുകുളം അമ്പലത്തിന് സമീപം മണ്ണില്‍ എബി വില്ലയില്‍ ടി.പി. ബേബി(72) മരിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ രാത്രി 8.30ഓടെ തെക്കേമലയില്‍ നിന്നു വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ പിന്നാലെ വന്ന മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ അശ്വിന് മദ്യപിച്ചാണ് ബൈക്ക് ഓടിച്ചതെന്ന് വ്യക്തമായി.
റോഡില്‍ തെറിച്ചുവീണ ബേബിക്ക് തലക്കും ദേഹത്തും പരിക്കേറ്റിരുന്നു. ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അബോധാവസ്ഥയില്‍ ചികിത്സയിലിരുന്ന ബേബി പിന്നീട് മരിച്ചു.