ആരോഗ്യമേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റം: മന്ത്രി
1581413
Tuesday, August 5, 2025 3:15 AM IST
പത്തനംതിട്ട: സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്. നാരങ്ങാനം കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ രണ്ട് ബ്ലോക്കുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം പൂർത്തിയാകുന്നു. റാന്നി താലൂക്ക് ആശുപത്രിയിൽ കെട്ടിട നിർമാണം പുരോഗമിക്കുകയാണ്. അടൂർ ജനറൽ ആശുപത്രിയിലും കോന്നി, മല്ലപ്പള്ളി, തിരുവല്ല താലൂക്ക് ആശുപത്രികളിലും സമാനരീതിയിൽ നിർമാണം നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, വൈസ് പ്രസിഡന്റ് കെ. ആർ. അനീഷ, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ, വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പി. ഏബ്രഹാം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ റെജി തോമസ്, റസിയ സണ്ണി, ബെന്നി ദേവസ്യ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോയ മഞ്ജു എം. ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു.