വന്യമൃഗ, തെരുവുനായ ശല്യം പരിഹരിക്കാന്‍ നടപടി വേണം: കേരള കോണ്‍ഗ്രസ്-എം
1581409
Tuesday, August 5, 2025 3:15 AM IST
കോന്നി: വന്യമൃഗ, തെരുവുനായ ശല്യം കാരണം സംസ്ഥാനത്തു ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കേരള കോണ്‍ഗ്രസ് - എം കോന്നി നിയോജക മണ്ഡലം പ്രവര്‍ത്തക സമ്മേളനം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് സംരക്ഷണം നല്കാന് ഉത്തരവാദിത്വപ്പെട്ട സംസ്ഥാന സര്‍ക്കാര്‍, അതില്‍ പരാജയപ്പെട്ടുവെന്ന് യോഗം വിലയിരുത്തി.
സംഘടനാ കാര്യ ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ക്യാപ്റ്റന്‍ സി. വി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, സംസ്ഥാന കമ്മിറ്റി അംഗം ചെറിയാന് കോശി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ. സന്തോഷ് കുമാർ, ഇ. എം. ജോൺ, രാജന് ഉതുപ്പാന്, റെജി തോമസ്, രാജീസ് കൊട്ടാരം, പി.എസ്. സാംകുട്ടി, ജോണ്സണ് മൈലപ്ര, ബാബു കാവടശേരിൽ, രാജു ഫിലിപ്പ്, അശോകന് കൊടുമുടി, പി.സി. രാജു, ലിനു വി. ഡേവിഡ്, വിത്സണ് പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.