വൈഎംസിഎ പ്രവര്‍ത്തന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
1581410
Tuesday, August 5, 2025 3:15 AM IST
പന്തളം: വൈഎംസിഎ പത്തനംതിട്ട സബ് റീജിയന് പ്രവര്‍ത്തന പദ്ധതികള്‍ സംസ്ഥാന ചെയര്മാന് പ്രഫ. അലക്സ് തോമസ് തുമ്പമണ്‍ വൈഎംസിഎയില്‍ ഉദ്ഘാടനം ചെയ്തു.
സബ് റീജൺ ചെയര്മാന് ലെബി ഫിലിപ്പ് മാത്യുവിന്റെ അധ്യക്ഷതയില്‍ റീജണ്‍ സെക്രട്ടറി ഡോ. റെജി വറുഗീസ് മുഖ്യ പ്രഭാഷണം നടത്തി. ചെങ്ങന്നൂര്‍ സബ് റീജിയന് ചെയര്മാന് ജോസഫ് ജോണ്‍ അനുഗ്രഹ സന്ദേശം നല്കി. ഷിബു കെ. ഏബ്രഹാം, വി.ടി. ഡേവിഡ്, ടി. എസ്. തോമസ്, ആരോണ്‍ ജി. പ്രീത്, ഫാ. ഷൈജു കുര്യൻ, തോമസ് മാത്യു, ഇ.കെ. രാജൻ, പ്രഫ. തോമസ് അലക്സ്. ജെ.കെ.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ ഏബ്രഹാം ജി. കുരുവിള, എം മാത്യു, മാത്യൂ ചെറിയാന് ഇഞ്ചപ്പാറ, ഏബ്രഹാം വറുഗീസ്, റോയ് സാമുവേൽ, സാമുവേല്‍ പ്രക്കാനം, , ബെന്നി ടി. ഫിലിപ്പ്, യോഹന്നാന് കൊന്നയിൽ, രാജു തോമസ്, പി. വി. തോമസ്, സാബു നന്നുവക്കാട്, ഇടിക്കുള ബാബു, ജോസ് മാടപ്പള്ളിൽ, ഗീവര്‍ഗീസ് ഉമ്മൻ, എം. ജി. റോയ് മണ്ണില്‍ എന്നിവര്‍ പ്രവര്‍ത്തന രേഖകള്‍ അവതരിപ്പിച്ചു.