മൗനജാഥയും പ്രതിഷേധയോഗവും നടത്തി
1581399
Tuesday, August 5, 2025 3:14 AM IST
അടൂർ: ഭാരതത്തിന്റെ ഭരണഘടന മതന്യൂന പക്ഷങ്ങള്‍ക്കു നല്‍കിയിട്ടുള്ള അവകാശങ്ങളെ ലംഘിച്ചു കൊണ്ടാണ് ഛത്തിസ്ഘട്ടില്‍ കന്യാസ്ത്രീമാരെ ജയിലില്‍ അടച്ചതെന്ന് മാത്യൂസ് മാര്‍ തേവോദോസിയോസ മെത്രാപ്പോലീത്ത.
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കന്യാസ്ത്രീമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും നടത്തിയ മൗനജാഥയേ തുടര്‍ന്നുള്ള യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫാ.ഫിലിപ്പോസ് ഡാനിയേലിന്റെ അധ്യക്ഷതയില്‍ ഫാ. ഡോ. ശാന്തന് ചരുവിൽ, ഫാ. ജോസ് വെച്ചുവെട്ടിക്കലൽ, പി. ജി. കുര്യന് കോര്‍ എപ്പിസ്കോപ്പ, ഫാ. ജോര്‍ജ് വര്‍ഗീസ് ചിറക്കരോട്ട്, അനിയന് ചെപ്പള്ളിൽ, സിസ്റ്റര്‍ സിസിലി, സിസ്റ്റര്‍ സജിന്മേരി, സിസ്റ്റര്‍ ജ്യോതിസി, ജനറല്‍ സെക്രട്ടറി തോമസ് മാത്യു, വിബി വര്‍ഗീസ്, ഡോ.വര്‍ഗീസ് പേരയിൽ, ജോസ വി. കോശി, ജോണ്സണ് കുളത്തുംകരോട്ട്, ബേബി ജോൺ, ജേക്കബ് ജോര്‍ജ്,. കെ. കെ. ജയിംസ്, റെജി ചാക്കോ, ജെന്‍സി കടുവങ്കൽ, സഖറിയ വര്‍ഗീസ്, കെ. എം. വര്‍ഗീസ്, വി.കെ. സ്റ്റാന്‍ലി, മാത്യു തോണ്ടലിൽ, സി. ഫിലിപ്പോസ്, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.