സഹോദരനെ വെട്ടിയ കേസില്‍ ജ്യേഷ്ഠന് അറസ്റ്റില്‍
1581160
Monday, August 4, 2025 4:00 AM IST
തിരുവല്ല: അനുജന്റെ കൈപ്പത്തിക്ക് വെട്ടിയ കേസില്‍ ജ്യേഷ്ഠനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുന്നന്താനം കവിയൂര്‍ തോട്ടത്തില്‍ വീട്ടില്‍ ജോമി ടി. ഈപ്പനാണ് (38) അറസ്റ്റിലായത്. ഇയാളുടെ സഹോദരന് ജിബിന്‍ ടി. ഈപ്പനാണ് പരിക്കേറ്റത്. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ ജിബിന്‍ പ്ലാസ്റ്റിക് സര്‍ജറിക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാതാവിനൊപ്പം ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുന്നവരാണ് സഹോദരങ്ങള്‍. സാമ്പത്തികകാര്യങ്ങളിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ജോമിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.സന്തോഷ്, എസ്ഐമാരായ ഉണ്ണികൃഷ്ണന്, ഡോമിനിക് മാത്യു, ജയ്മോന് തുടങ്ങിവയവരാണുള്ളത്.