പ്രവാസി സംഘം ഏരിയാ സമ്മേളനം
1581405
Tuesday, August 5, 2025 3:15 AM IST
മല്ലപ്പള്ളി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രവാസി പെന്‍ഷനും തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് കേരള പ്രവാസി സംഘം മല്ലപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ആർ. ശ്രീകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം മാത്രം 2.24 ലക്ഷം കോടി രൂപയാണ് പ്രവാസി പണമായി എത്തിയത്. ഇത് രാജ്യത്തെ മൊത്തം പ്രവാസി വരുമാനത്തിന്റെ 19.7 ശതമാനമാണ്. കോവിഡ് കാരണവും, ജോലി നഷ്ടപ്പെട്ടും നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളില്‍ ഭൂരിഭാഗത്തിനും കാര്യമായ സമ്പാദ്യമില്ല. ഇത്തരം മനുഷ്യരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കേരള പ്രവാസി സംഘം മുന്നോട്ടു പോകുകയാണെന്ന് ആര്. ശ്രീകൃഷ്ണപിള്ള പറഞ്ഞു.
ഏരിയ പ്രസിഡന്റ് സ്കറിയ ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട സംഘടനാ റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി നജീബ് കോട്ടാങ്ങല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പീറ്റര്‍ മാത്യു, ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു, ജില്ലാ ട്രഷറര്‍ സുരേഷ് പരുമല, വനിതാ വിംഗ്് ജില്ലാ സെക്രട്ടറി സജിത സ്കറിയ, വര്‍ഗീസ് കുഴിവേലിൽ, മനീഷ് കുഴിവേലില്‍, ബിനു കുറിച്ചിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ ഭാരവാഹികളായി സ്കറിയ ജോണ്‍ - പ്രസിഡന്റ്, വര്‍ഗീസ് കുഴിവേലില്‍ - സെക്രട്ടറി, ബിനോജ് ഏബ്രഹാം - ട്രഷറര്‍ എന്നിവരുള്‍പ്പെടെ 21 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.