പത്തുലക്ഷം വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷന്
1581161
Monday, August 4, 2025 4:00 AM IST
പത്തനംതിട്ട: സൗഹൃദം മഹാ വൃക്ഷമായി വളരട്ടെ എന്ന ആശയവുമായി സുഹൃത്തുക്കള്‍ക്ക് നട്ടുവളര്‍ത്താന്‍ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷന്. ഒരുകോടി വൃക്ഷത്തൈകള്‍ നടാന്‍ ലക്ഷ്യമിട്ടുള്ള ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവത്കരണ കാമ്പയിന്റെ ഭാഗമായാണ് ‘ചങ്ങാതിക്കൊരു തൈ’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
പത്തുലക്ഷത്തിലധികം വൃക്ഷത്തൈകളുടെ കൈമാറ്റം നടക്കുമെന്ന് ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴസണ്‍ ഡോ. ടി. എന്‍. സീമ അറിയിച്ചു. ഇതുവരെ 29 ലക്ഷത്തോളം തൈകള്‍ നട്ടു. ഇതിനുപുറമേയാണ് ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെ 10 ലക്ഷം തൈകള്‍ നടുന്നത്.
സ്കൂളുകള്‍, കലാലയങ്ങള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും സുഹൃത്തുക്കള്‍ തമ്മില്‍ വൃക്ഷത്തൈകള്‍ കൈമാറുന്നത്.